കൊടുവള്ളി: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി കിഴക്കോത്ത് സ്വദേശിയായ യുവാവ് പിടിയിൽ. കിഴക്കോത്ത് എളേറ്റിൽ വട്ടോളി സ്വദേശി കരിമ്പാരകുണ്ടം കൈതക്കൽ നൗഫൽ (37) ആണ് അറസ്റ്റിലായത്. കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സിഐ പ്രജിത്ത്.എയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. യുവാവിൽ നിന്ന് 12 ഗ്രാമോളം എംഡിഎംഎയും ലഹരി കടത്താൻ ഉപയോഗിച്ച റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കും എക്സൈസ് സംഘം പിടിച്ചെടുത്തു.
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രവീൺ കുമാർ.കെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ഷാജു സി.പി, മുഹമ്മദ് അബ്ദുൾ റഹൂഫ് എൻ.പി, വുമൺ സിവിൽ എക്സൈസ് ഓഫീസർ അമൽഷ കെ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ തോബിയാസ് ടി.എ, അജിൻ ബ്രൈറ്റ്, ജിഷ്ണു സി.പി, വൈശാഖ്.കെ, എഇസി സ്ക്വാഡ് അംഗം ജിത്തു പി.പി, ഡ്രൈവർ പ്രബീഷ് എൻ.പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.