Trending

നന്മണ്ടയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.

നന്മണ്ട: നന്മണ്ടയിൽ റോഡരികിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ഇന്ന് വൈകീട്ട് ആറരയോട് കൂടിയാണ് സംഭവം. അരയനപ്പൊയിൽ-കുയ്യണ്ടത്തിൽ റോഡരികിലാണ് 12 അടിയോളം നീളമുള്ള പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത്. 

നാട്ടുകാർ വിവരമറിയിച്ചതോടെ പാമ്പുപിടുത്ത വിദഗ്ധനായ കുയ്യാണ്ടത്തിൽ അമ്മദ്കോയ സ്ഥലത്ത് എത്തി. തുടർന്ന് പെരുമ്പാമ്പിനെ പിടികൂടി താമരശ്ശേരി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

Post a Comment

Previous Post Next Post