തൃശ്ശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന്റെ ആക്സിലും ടയറും ഉൾപ്പെടെ ഊരിത്തെറിച്ചു. പിറകിൽ വന്നിരുന്ന കാറും ഗുഡ്സ് ഓട്ടോറിക്ഷയും ബസ്സിന് പുറകിൽ വന്നിടിച്ചു. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്.
തൃശ്ശൂർ- മണ്ണുത്തി റോഡിൽ ഒല്ലൂക്കരയിൽ ഇന്ന് രാവിലെ ഒൻപത് മണിക്കായിരുന്നു സംഭവം. അപകടത്തിൽ കാറും ഗുഡ്സ് ഓട്ടോറിക്ഷയും ബസ്സിന്റെ പിൻഭാഗവും ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.