ബാലുശ്ശേരി: ബാലുശ്ശേരി കോട്ടനട വയലിൽ തീപ്പിടിത്തം. വയലിന് കുറുകയുള്ള ഇലക്ട്രിസിറ്റി ലൈൻ പൊട്ടിയതാണ് തീപിടിത്തത്തിന് കാരണം. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവം. തീപിടിത്തത്തിൽ ഏക്കറോളം വരുന്ന നെൽകൃഷി കത്തി നശിച്ചു. വേനൽ അടുത്താൽ ഇവിടെ തീപ്പിടിത്തം പതിവായി ഉണ്ടാകുന്ന സാഹചര്യമാണ് ഉള്ളത്. നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.