Trending

വനിതാ ഹോസ്റ്റലിൽ രണ്ടുപേർ ‌മരിച്ച നിലയിൽ; മരിച്ചത് പത്ത്, പ്ലസ്ടു വിദ്യാർത്ഥിനികൾ.


കൊല്ലം: വനിതാ ഹോസ്റ്റലിൽ രണ്ടു പെൺകുട്ടികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊല്ലത്ത് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)യുടെ ഹോസ്റ്റലിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ വൈഷ്ണമി (15), പ്ലസ്ടു വിദ്യാർത്ഥിനിയായ സാന്ദ്ര (17) എന്നിവരാണ് മരിച്ചത്. വൈഷ്ണമി തിരുവനന്തപുരം സ്വദേശിയും സാന്ദ്ര കോഴിക്കോട് സ്വദേശിയുമാണ്. 

ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ദിനേനയുള്ള പരിശീലന പരിപാടിയിൽ രണ്ടുപേരും പങ്കെടുക്കാത്തതിനെ തുടർന്ന് മറ്റു പെൺകുട്ടികൾ മുറിയിലേക്ക് അന്വേഷിച്ച് എത്തുകയായിരുന്നു. കതക് അടഞ്ഞു കിടക്കുന്ന നിലയിൽ കണ്ടതോടെ ജനാലയിലൂടെ നോക്കിയപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. മരണ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി വൈഷ്ണമി കബഡി താരമാണ് കഴിഞ്ഞ ദിവസം കല്ലുവാതുക്കൽ നടന്ന മത്സരത്തിൽ വിജയിച്ചിരുന്നു. കോഴിക്കോട് സ്വദേശി സാന്ദ്ര അത്‍ലറ്റിക് താരമാണ്.

Post a Comment

Previous Post Next Post