Trending

പേരാമ്പ്രയിൽ ഭാര്യാ പിതാവിനെയും സഹോദരനെയും യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു.


പേരാമ്പ്ര: പേരാമ്പ്രയിൽ ഭാര്യാ പിതാവിനെയും സഹോദരനെയും യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. കിഴക്കൻ പേരാമ്പ്ര കൈപ്പാങ്കണ്ടി ഹമീദ്, സഹോദരൻ സി.പി സൂപ്പി എന്നിവർക്കാണ് പരിക്കേറ്റത്. സൂപ്പിയുടെ മകളുടെ ഭർത്താവ് കടിയങ്ങാട് പുറവൂർ സ്വദേശി അലിയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. 

ഇന്നലെ രാത്രി 9.30 ഓടുകൂടിയായിരുന്നു സംഭവം. സാരമായി പരിക്കേറ്റ ഹമീദിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അലി വീട്ടിലെത്തി നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നതായി ബന്ധുക്കൾ അറിയിച്ചു. നേരത്തെ ഇയാൾക്കെതിരെ പെരുവണ്ണാമൂഴി പോലീസിൽ പരാതി നൽകിയിരുന്നു.

Post a Comment

Previous Post Next Post