Trending

സ്വർണവില വീണ്ടും റെക്കോർഡിലേക്ക്; പവന് ഒറ്റയടിക്ക് കൂടിയത് 1,400 രൂപ.


കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിലയിൽ മാറ്റമില്ലാതെ തുടർന്നിരുന്ന സ്വർണമാണ് വൻ കുതിച്ചുചാട്ടം നടത്തിയത്. പവന് 1,400 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ ഈ മാസത്തെയും ചരിത്രത്തിലെയും റെക്കോർഡ് നിരക്കിലാണ് സ്വർണവിപണി. 

ഇന്ന് ഒരു പവൻ സ്വർണത്തിന് 1,06,840 രൂപയാണ് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിനാകട്ടെ 13,355 രൂപയും നൽകണം. ജനുവരി 14 നായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഇതിന് പിന്നാലെ നേരിയ ഇടിവായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ കണ്ടിരുന്നത്. 

യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയാണ് ആഗോള വിപണിയിൽ വില വർദ്ധനക്ക് ഇടയാക്കിയത്. ഇതേതുടർന്നുണ്ടായ വ്യാപാര ഭീതി സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറാനും പ്രേരണയായി. കൂടാതെ ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളും വില കൂടാൻ കാരണമായി.

Post a Comment

Previous Post Next Post