Trending

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസ്; നന്മണ്ട സ്വദേശിക്ക് 15 വർഷം കഠിനതടവും പിഴയും.


ബാലുശ്ശേരി: പതിനൊന്നു വയസ്സുകാരിയായ ലൈംഗികമായി പീഡിപ്പിച്ച വയോധികന് തടവ് ശിക്ഷ. നന്മണ്ട സ്വദേശി പുതിയോട്ടില്‍ രവീന്ദ്രനെ (63) യാണ് കോടതി ശിക്ഷിച്ചത്. 15 വര്‍ഷം കഠിന തടവും 35,000 രൂപ പിഴയുമാണ് ശിക്ഷ. കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലിയുടേതാണ് ശിക്ഷാ വിധി.

2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ തന്ത്രപൂര്‍വം കുട്ടിയെ വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് വിവരം കുട്ടി തുറന്നു പറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസ് ഇന്‍സ്‌പെക്ടര്‍ എം.കെ സുരേഷ് കുമാറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.

Post a Comment

Previous Post Next Post