Trending

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പോലീസ് മെഡൽ ഉള്ളിയേരി സ്വദേശി ആര്‍.എസ് ഷിബുവിന്.


ന്യൂഡൽഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഉള്ളിയേരി സ്വദേശി അര്‍ഹനായി. ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനായ എസ്ഐ ആർ.എസ് ഷിബു, നാടക പ്രവർത്തകൻ കൂടിയാണ്. 11 സ്ഫോടന കേസിലെ പ്രതിയായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ജാവേദ് മട്ടുവിനെ ഏറ്റുമുട്ടനൊടുവിൽ പിടികൂടിയ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ ടീമിലെ അംഗമായിരുന്നു ഷിബു. ഉള്ളിയേരി-19ൽ പടിഞ്ഞാറെ പുത്തൂര് രാഘവൻ നായരുടെയും ചീർക്കോളി സൗമിനിയുടെയും മകനാണ്.

കേരള പോലീസിലെ എസ്പി ഷാനവാസ് അബ്ദുൽ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേരള ഫയർ സർവീസിൽ നിന്ന് എം. രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരള പോലീസിൽ നിന്നും പത്തു പേർക്കും കേരള ഫയര്‍ഫോഴ്സിലെ മൂന്ന് പേർക്കും ജയിൽ വകുപ്പിലെ നാലു പേർക്കും മെഡൽ ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിൻ്റ് ഡയറക്ടർമാരായ ഐബി റാണി, കെ.വി ശ്രീജേഷ് എന്നിവർക്ക് വിശിഷ്ട സേവനത്തിനുളള മെഡൽ ലഭിച്ചു.

Post a Comment

Previous Post Next Post