Trending

ഈങ്ങാപ്പുഴയിൽ മഞ്ഞപ്പിത്തം ബാധിച്ചു യുവതി മരിച്ചു.


താമരശ്ശേരി: മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. ഈങ്ങാപ്പുഴ പയോണയിൽ വാടകയ്ക്ക് താമസിക്കുന്ന കോന്നി പൈനാമൺ സ്വദേശിനി പച്ചയിൽ ബേബി വർഗ്ഗീസ് (42) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി നാലു ദിവസം മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയത്. മഞ്ഞപ്പിത്തത്തിന്‍റെ തുടര്‍ചികിത്സക്കായി ഇന്ന് വീണ്ടും ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് മരണം.

ഈങ്ങാപ്പുഴ എംജിഎം എൽപി സ്കൂൾ ബസ് ജീവനക്കാരിയായിരുന്നു. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ: അലോന, അൽദിയ.

Post a Comment

Previous Post Next Post