ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക്. ഫെബ്രുവരി 17ന് ആരംഭിക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ അടുത്ത ആഴ്ച മുതൽ ലഭ്യമാകും. ഔദ്യോഗിക അറിയിപ്പ് ലഭിച്ച ഉടനെ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ വെബ്‌സൈറ്റിലൂടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. മുൻ വർഷങ്ങളിലെ രീതി അനുസരിച്ച് ഫെബ്രുവരി ആദ്യവാരം തന്നെ കാർഡുകൾ ലഭ്യമാകാറാണ് പതിവ്. സ്വകാര്യ വിദ്യാർത്ഥികൾക്കുള്ള അഡ്മിറ്റ് കാർഡ് ജനുവരി 19ന് തന്നെ ബോർഡ് പ്രസിദ്ധീകരിച്ചിരുന്നു.
അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
• cbse.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
• ഹോം പേജിൽ ‘Pariksha Sangam’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
• ശേഷം ‘Schools’ എന്ന സെക്ഷനിൽ കയറി ‘Admit Card/Attendance Sheet’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
• നിങ്ങളുടെ ലോഗിൻ വിവരങ്ങൾ (User ID, Password) നൽകി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാം.
• വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, സ്കൂൾ നമ്പർ, പരീക്ഷാ സെന്റർ നമ്പർ, വിലാസം, ഫോട്ടോയും ഒപ്പും. ഓരോ വിഷയത്തിന്റെയും പേരും കോഡും പരീക്ഷാ തീയതിയും, പരീക്ഷാ സംബന്ധമായ പ്രധാന നിർദ്ദേശങ്ങൾ തുടങ്ങിയവയാണ് ഹാൾ ടിക്കറ്റിൽ ഉണ്ടായിരിക്കുക.