കൊയിലാണ്ടി: കൊയിലാണ്ടി വെങ്ങളത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. മത്സരയോട്ടത്തിനിടെ ബസ്സിന് പിന്നിൽ മറ്റൊരു ബസ് ഇടിച്ചാണ് അപകടമെന്ന് യാത്രക്കാർ പറഞ്ഞു. കോഴിക്കോട് നിന്നും ഇരിട്ടിയിലേക്ക് പോവുന്ന ഫാത്തിമാസ് ബസ്സും ഇതേ റൂട്ടില്‍ ഓടുന്ന കൃതിക ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. കൃതിക ബസ്സിന് പിന്നില്‍ ഫാത്തിമാസ് ബസ്സ് ഇടിക്കുകയായിരുന്നു.
ദേശീയപാതയില്‍ വെങ്ങളം പാലത്തിന് സമീപത്തായി ഇന്ന് വൈകുന്നേരമായിരുന്നു അപകടം. ഫാത്തിമാസ് ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കുട്ടികളടക്കം നിരവധി യാത്രക്കാര്‍ക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.