Trending

ട്രെയിൻ നിർത്തിച്ച് റീൽസ് ചിത്രീകരണം; രണ്ട് പ്ലസ്ടു വിദ്യാർത്ഥികൾ അറസ്റ്റിൽ.


കണ്ണൂർ: റീൽസ് ചിത്രീകരണത്തിനായി ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച രണ്ടു പ്ലസ്ടു വിദ്യാർത്ഥികൾ അറസ്റ്റിൽ. വ്യാഴാഴ്ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ വെച്ചാണ് എറണാകുളം-പൂണെ എക്സ്പ്രസ് നിർത്തിച്ച് വിദ്യാർത്ഥികൾ റീൽസ് ചിത്രീകരിച്ചത്. ട്രാക്കിൽ ചുവപ്പ് വെളിച്ചം കത്തിച്ചു കാട്ടിയാണ് ഇവർ ട്രെയിൻ നിർത്തിച്ചത്. അപായ സിഗ്നലാണെന്നു കരുതി ട്രെയിൻ നിർത്തുകയായിരുന്നു. 

സംഭവം അന്വേഷിച്ച കണ്ണൂർ റെയിൽവേ പോലീസാണ് വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തത്. പിന്നീട് ഇവരെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. വിദ്യാർത്ഥികൾ ചിത്രീകരിച്ച വീഡിയോ റെയിൽവേ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ കൂടുതൽ പേർ അനുകരിക്കുമെന്ന ആശങ്കയുള്ളതിനാൽ ദൃശ്യങ്ങൾ പുറത്തുവിടേണ്ടെന്നാണ് പോലീസ് തീരുമാനം.

Post a Comment

Previous Post Next Post