മാനന്തവാടി: മാനന്തവാടി തവിഞ്ഞാൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വാളാട് പെട്രോൾപമ്പ് ജീവനക്കാരനും, കാട്ടിമൂല സ്വദേശിയുമായ ആദിത്യൻ (29) ആണ് മരിച്ചത്. ആദിത്യൻ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ടാറ്റ പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പിക്കപ്പ് ഡ്രൈവർ എസ്. വളവ് സ്വദേശി ഗോകുലിനും പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ട് 4 മണിയോടെ ഒഴക്കോടിക്ക് സമീപമായിരുന്നു അപകടം. ഉടൻ തന്നെ ഇരുവരേയും വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സാരമായി പരിക്കേറ്റ ആദിത്യനെ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് രണ്ടു ഭാഗമായി റോഡിൽ ചിതറിയ നിലയിലായിരുന്നു. നിയന്ത്രണം നഷ്‌ടപ്പെട്ട പിക്കപ്പ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു.