Trending

വയനാട്ടിൽ ജനവാസ മേഖലയിൽ കടുവ: പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.


കൽപ്പറ്റ: ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതിനെ തുടർന്ന് പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാർഡുകളിലെയും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാർഡുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ചൊവ്വാഴ്ച) ജില്ല കലക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണെന്ന് കലക്ടർ വാർത്താകുറിപ്പിൽ അറിയിച്ചു. എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

വയനാട് പച്ചിലക്കാട് പടിക്കം വയലിലാണ് കടുവയെ നാട്ടുകാർ കണ്ടത്. തിങ്കളാഴ്ച രാവിലെ ഒൻപതോടെ ഉന്നതിയിലെ വിനു എന്ന യുവാവാണ് തൊട്ടടുത്ത പ്രദേശത്തിലൂടെ കടുവ നടന്നു പോവുന്നത് കണ്ടത്. തുടർന്ന് ഇയാൾ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നോർത്ത്‌ വയനാട് ഡിവിഷൻ മാനന്തവാടി റേഞ്ച് വെള്ളമുണ്ട സെക്ഷനിൽ പടിക്കംവയലിൽ ജോണി തൈപ്പറമ്പ് എന്ന സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് വനംവകുപ്പ് അറിയിച്ചു.

പ്രദേശത്തെ കാപ്പിതോട്ടം കേന്ദ്രീകരിച്ച് ആർ.ആർ.ടി സംഘം നടത്തിയ തെർമൽ ഡ്രോൺ പരിശോധനയില്‍ കടുവയുടെ ചിത്രം പതിഞ്ഞിരുന്നു. അതിനിടെ കാപ്പിത്തോട്ടം കാവൽക്കാരനെ കാണാതായത് ഏറെനേരം ആശങ്ക പരത്തിയെങ്കിലും വൈകാതെ കണ്ടെത്തിയത് ആശ്വാസമായി. കടുവയെ ലൊക്കേറ്റ് ചെയ്താൽ മയക്ക് വെടിവെച്ച് പിടികൂടുന്ന നടപടികളിലേക്ക് കടക്കും. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമന്‍റെ മേൽനോട്ടത്തിൽ അഞ്ച് റേഞ്ചുകളിലെ ഉദ്യോഗസ്ഥർ പ്രദേശത്ത് കാവൽ തുടരുന്നുണ്ട്.

Post a Comment

Previous Post Next Post