Trending

കിനാലൂർ സ്വദേശിയായ വയോധികനെ തോട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.


താമരശ്ശേരി: അടിവാരത്ത് വയോധികനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി കിനാലൂർ നെക്കോത്ത് അസ്സൈനാർ (65) ആണ് മരിച്ചത്. അടിവാരം അങ്ങാടിക്ക് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ നാട്ടുകാരാണ് വയോധികനെ തോട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെക്കാലമായി ഇദ്ദേഹം അടിവാരത്ത് കടവരാന്തയിലായിരുന്നു താമസിച്ചിരുന്നത്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post