Trending

മാറിയിട്ട ചെരുപ്പ് തിരിച്ചു ചോദിച്ചതിൽ പ്രകോപനം; കൂടരഞ്ഞിയിൽ ഏഴാംക്ലാസ് വിദ്യാർത്ഥിയെ പ്ലസ്‌വൺ വിദ്യാർത്ഥി മർദ്ദിച്ചതായി പരാതി.


കൂടരഞ്ഞി: കൂടരഞ്ഞിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട ഏഴാംക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ സഹോദരന്റെ കൂട്ടുകാരനാണ് ആക്രമണം നടത്തിയത്. മാറിയിട്ട ചെരുപ്പ് പ്ലസ്‌വൺ വിദ്യാർത്ഥിയിൽ നിന്ന് തിരിച്ചു ചോദിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. സംഭവത്തിൽ തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

കൂടരഞ്ഞി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയെയാണ് അതേ സ്കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥി ക്രൂരമായി മർദ്ദിച്ചത്. മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ സഹോദരന്റെ കൂട്ടുകാരനായ പ്ലസ്‌വൺ വിദ്യാർത്ഥി വീട്ടിലെത്തുകയും ഏഴാംക്ലാസുകാരന്റെ ചെരിപ്പ് ധരിക്കുകയും ചെയ്തിരുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥി പുറത്തു പോവാനായി ചെരുപ്പ് തിരിച്ചു ചോദിച്ചതാണ് തർക്കത്തിനും മർദ്ദനത്തിലേക്കും നയിച്ചത്.

മർദ്ദനത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥിയുടെ നെഞ്ചിനും മുഖത്തും പരിക്കേറ്റു. കുട്ടിയെ മർദ്ദിക്കുന്നത് കണ്ട കുട്ടിയുടെ അമ്മ എത്തിയാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. ഇവർ തിരുവമ്പാടി പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post