Trending

നരിക്കുനിയിൽ ആളൊഴിഞ്ഞ മലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി.

നരിക്കുനി: നരിക്കുനി പടനിലം റോഡിൽ ബൈത്തുൽ ഇസ്സ കോളേജിന് സമീപത്തെ മുച്ചിലോട് മലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. സമീപത്ത് തന്നെ ബാഗും ഷൂവും മരത്തിൽ തൂങ്ങാൻ ഉപയോഗിച്ചെന്ന് കരുതുന്ന കയറും കണ്ടെത്തിയിട്ടുണ്ട്. 

ഇന്ന് ഉച്ചയോടെ കാട് വെട്ടാനെത്തിയ തൊഴിലാളികളാണ് ആദ്യം കണ്ടത്. മൂന്ന് മാസം മുമ്പ് ഈ പ്രദേശത്ത് നിന്ന് ഒരാളെ കാണാതായതായി പരിസരവാസികൾ പറയുന്നു. വിവരമറിയിച്ചതിനെ തുടർന്ന് കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post