Trending

കക്കാടംപൊയിലിൽ പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി.


കൂടരഞ്ഞി: കക്കാടംപൊയിലിൽ അന്യസംസ്ഥാനക്കാരിയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. താഴെ കക്കാട് താമസിക്കുന്ന ആസാം സ്വദേശിനി സുമൻ (16) ആണ് മരിച്ചത്. വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ പോലീസ് ചോദ്യം ചെയ്തു. വീട്ടിൽ വഴക്ക് ഉണ്ടായിരുന്നതായും തുടർന്നാണ് മകളെ വിഷം കഴിച്ച നിലയിൽ കണ്ടതെന്നും കുടുംബാംഗങ്ങള്‍ മൊഴി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post