Trending

തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു.

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. ചെങ്ങന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വാമനപുരത്തിന് അടുത്തുവെച്ച് വാഹനത്തിന്റെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. മന്ത്രിയും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 

നമ്പർ 8 സ്റ്റേറ്റ് കാറാണിത്. കാറിന്റെ പിന്നിലെ ഇടതുവശത്തുള്ള ടയറാണ് ഊരിത്തെറിച്ചത്. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ പോവുന്നതിനിടെയാണ് അപകടം. അപകടത്തെ തുടർന്ന് ഡി.കെ മുരളി എംഎൽഎയുടെ വാഹനത്തിലാണ് മന്ത്രി സജി ചെറിയാൻ യാത്ര തുടർന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post