നരിക്കുനി: ചിക്കൻ സ്റ്റാൾ ജീവനക്കാരനായ ഇതരസംസ്ഥാനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നരിക്കുനി ചെങ്ങോട്ടുപൊയിൽ ആണ് സംഭവം. ബിഹാർ സ്വദേശിയായ ചോട്ടു ആലം(30) നെയാണ് കടയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഭാര്യയെ വീഡിയോ കോൾ വിളിച്ച് കാണിച്ചതിന് ശേഷം തൂങ്ങിമരിച്ചെന്നാണ് വിവരം. ഭാര്യ വിളിച്ചു പറഞ്ഞ പ്രകാരം മറ്റൊരാൾ അവിടെ വന്ന് നോക്കിയപ്പോഴേക്കും മരിച്ചിരുന്നു. കാക്കൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.