കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലഹരി നൽകി പീഡിപ്പിച്ച പ്രതികൾ പിടിയിൽ. വീട്ടിൽ നിന്ന് കാണാതായ പെൺകുട്ടിക്ക് ആഹാരവും താമസ സൗകര്യവും തയ്യാറാക്കി നല്‍കാമെന്ന് പറഞ്ഞ് കൂട്ടികൊണ്ട് പോയായിരുന്നു പീഡനം. താമരശ്ശേരി പുതുപ്പാടി സ്വദേശികളായ മുഹമ്മദ് സാലിഹ്, ഷബീർ അലി എന്നിവരാണ് പിടിയിലായത്.
വീട്ടിൽ നിന്ന് കാണാതായ പെൺകുട്ടി 23ാം തീയതി പുലർച്ചെ കോഴിക്കോട് എത്തുകയായിരുന്നു. തുടർന്ന് ബീച്ചിൽ വെച്ച് കണ്ടുമുട്ടിയ യുവാക്കൾ ആഹാരവും താമസസൗകര്യവും ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് എത്തിച്ചു. പിടിയിലായ പ്രതികൾ പെൺകുട്ടിക്ക് ലഹരി നൽകി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
അടുത്ത ദിവസം ഉച്ചയോടെ 4000 രൂപ നൽകി വഴിയിൽ ഇറക്കിവിട്ടു. പോലീസ് പെൺകുട്ടിയെ കണ്ടെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം അറിയുന്നത്. യുവാക്കളുമായി കുട്ടിക്ക് മുൻപരിചയം ഇല്ലന്നാണ് പോലീസ് പറയുന്നത്. പിടിയിലായ മുഹമ്മദ് സാലിഹ് കൊലപാതകക്കേസ് പ്രതികൂടിയാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.