Trending

മലപ്പുറത്ത് വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു.


മലപ്പുറം: മലപ്പുറം മങ്കടയില്‍ വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മങ്കട ഗവണ്‍മെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിയും വേരും പുലാക്കല്‍ ഇബ്രാഹിമിന്റെ മകനുമായ റിയാൻ (15) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടം. 

വൈദ്യുതി പോസ്റ്റിലെ ഫ്യൂസില്‍ അബദ്ധത്തില്‍ പിടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാന്റെ അപ്രതീക്ഷിത വിയോഗം നാടിനെയും വിദ്യാലയത്തെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Post a Comment

Previous Post Next Post