Trending

ക്രിസ്മസ് അവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും; ഇത്തവണ അവധി 12 ദിവസം.

തിരുവനന്തപുരം: ക്രിസ്മസ് അവധിക്കാലത്തിന് വേണ്ടി സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടയ്ക്കും. പത്താംതരം വരെയുള്ള പരീക്ഷകൾ ഇന്നു പൂർത്തിയാകും. ഇനി ജനുവരി 5ന് ആണ് തുറക്കുക. പ്ലസ്‌വൺ, പ്ലസ്ടുവിന്റെ ശേഷിക്കുന്ന ഓരോ പരീക്ഷകൾ 6ന് നടക്കും. പ്ലസ്ടു ഹിന്ദി ചോദ്യപ്പേപ്പർ ചോ‍ർന്നതിനെ തുടർന്ന് മാറ്റിവെച്ച പരീക്ഷ 5ന് ഉച്ചയ്ക്കു ശേഷം നടക്കും. ഇത്തവണ 12 ദിവസമാണ് അവധി. ജനുവരി 2ന് മന്നം ജയന്തി അവധിയും തുടർന്ന് ശനിയും ഞായറും ആയതിനാലാണ് അവധി ജനുവരി 4 വരെ നീണ്ടത്.

Post a Comment

Previous Post Next Post