കുന്ദമംഗലം: ഇന്റേണൽ മാർക്കിന്റെ പേരിൽ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ. ചാത്തമംഗലം എൻഐടിയിൽ ടീച്ചിങ് അസിസ്റ്റന്റായ പാലക്കാട് സ്വദേശി വിഷ്ണു(32)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. പെൺകുട്ടിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത കുന്ദമംഗലം പോലീസ് പ്രതിയെ കളൻതോട് വെച്ചാണ് കസ്റ്റഡിയിലെടുത്തത്.
ഈ വർഷം ഏപ്രിൽ മുതൽ വിവിധ ദിവസങ്ങളിലായി വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ഇയാൾ കെട്ടാങ്ങലിലെ ഹൗസിംഗ് കോംപ്ലക്സിലും പൊറ്റമ്മൽ വെച്ചും ബലാത്സംഗം ചെയ്തെന്നാണ് പരാതി. വിദ്യാർത്ഥിനിയുടെ നഗ്ന ഫോട്ടോകൾ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.