ജുബൈൽ: പ്രവാസിയായ മലയാളി യുവാവിനെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി കങ്കാണിവളപ്പിൽ ഹൗസിൽ സുബീഷ് (33) ആണ് കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്. സ്വകാര്യ നിർമ്മാണ കമ്പനി തൊഴിലാളിയായിരുന്ന അബീഷ് ജോലി കഴിഞ്ഞ് രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. ശനിയാഴ്ച രാവിലെ പതിവുപോലെ ജോലിക്കെത്താതിനെ തുടർന്നുള്ള അന്വേഷണത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ച് ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. പിതാവ്: സുരേഷ്. മാതാവ്: ബീന.