Trending

വളാഞ്ചേരിയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം.


മലപ്പുറം: വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. സ്കൂട്ടർ യാത്രികയായ മുന്നാക്കൽ എളയമ്പറമ്പിൽ റഫീഖിന്റെ ഭാര്യ ജംഷീന (27) ആണ് മരിച്ചത്. ഡ്രൈവിംഗ് ക്ലാസ് കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജംഷീന. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വളാഞ്ചേരി സി.എച്ച് ആശുപത്രിക്ക് മുൻവശത്ത് വെച്ചായിരുന്നു അപകടം. 

സ്കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. യുവതി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. നാട്ടുകാരും വളാഞ്ചേരി പോലീസും ചേർന്ന് മൃതദേഹം നടക്കാവ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Post a Comment

Previous Post Next Post