Trending

ആശാവർക്കർമാർക്ക് 1000 രൂപയുടെ ഓണറേറിയം വർദ്ധന; സർക്കാർ ഉത്തരവിറക്കി.


തിരുവനന്തപുരം: സംസ്ഥാനത്തെ ആശാവർക്കർമാരുടെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി. നവംബർ ഒന്നു മുതൽ 8,000 രൂപയാക്കിയാണ് ഉത്തരവ്. ഈ മാസം മുതൽ പുതുക്കിയ ഓണറേറിയം ലഭിച്ചു തുടങ്ങും. സംസ്ഥാനത്തെ 26,125 ആശാവർക്കർമാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവർഷം 250 കോടി രൂപ ഇതിന് ചെലവാകും.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ 266 ദിവസം നീണ്ടു നിന്ന് രാപ്പകൽ സമരം ആശാവർക്കർമാർ അവസാനിപ്പിച്ചിരുന്നു. എന്നാൽ, ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം അഞ്ചു ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം.

Post a Comment

Previous Post Next Post