Trending

കിണറ്റിലേക്ക് വഴുതി വീണതല്ല, എറിഞ്ഞ് കൊന്നത്; കണ്ണൂരിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകം.


കണ്ണൂർ: കണ്ണൂരിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറിൽ വീണ് മരിച്ചത് കൊലപാതകം. കിണറ്റിലേക്ക് കൈയിൽനിന്ന് വഴുതി വീണതല്ലെന്നും എറിഞ്ഞ് കൊന്നതാണെന്നും മാതാവ് മുബഷിറയുടെ കുറ്റസമ്മതം. കുറുമാത്തൂർ പൊക്കുണ്ടിയിൽ ആമിഷ് അലൻ ആണ് ഇന്നലെ മരിച്ചത്. കൊലപാതക കാരണം സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

തിങ്കളാഴ്ച രാവിലെ 9.40 ഓടെയായിരുന്നു സംഭവം. മുബഷിറയുടെ നിലവിളി കേട്ട് വീടിന് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തുകയായിരുന്നു. സമീപവാസിയാണ് കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തത്. ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വീട്ടിലെ കുളിമുറിയിൽ വെച്ച് കുളിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിലേക്ക് കുഞ്ഞ് വീഴുകയായിരുന്നുവെന്നാണ് ഓടിക്കൂടിയവരോടും പോലീസിനോടും മാതാവ് മുബഷിറ പറഞ്ഞിരുന്നത്. എന്നാൽ പോലീസിന് ചില സംശയങ്ങൾ തോന്നി മുബഷിറയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.

കുഞ്ഞിന്‍റെ പിതാവ്: ജാബിർ (ബിസിനസ്, കുടക് കുശാൽ നഗർ). സഹോദരങ്ങൾ: സഫ ഫാത്തിമ, അൽത്താഫ്, അമൻ.

Post a Comment

Previous Post Next Post