Trending

എംഡിഎംഎയുമായി കൊടുവള്ളി സ്വദേശിയായ യുവാവ് പിടിയിൽ.


കൊടുവള്ളി: 2.69 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗത്തിനുള്ള 340ഓളം പൈപ്പുകളുമായി (ബോങ്) യുവാവിനെ കോഴിക്കോട് റൂറൽ എസ്.പി കെ.ഇ ബൈജുവിന്റെ കീഴിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൊടുവള്ളി കളരാന്തിരി വട്ടിക്കുന്നുമ്മൽ മുഹമ്മദ് ഡാനിഷാണ് (28) പിടിയിലായത്.

സ്പെഷൽ സ്ക്വാഡ് എസ്.ഐ രാജീവ് ബാബു, എ.എസ്.ഐ ജയരാജൻ പനങ്ങാട്, സീനിയർ സി.പി ഒമാരായ പി.പി ജിനീഷ്, കെ.കെ രതീഷ് കുമാർ, കെ.പി ഹനീഷ്, പി.എം. ഷിജു, കൊടുവള്ളി എസ്.ഐ വിനീത് വിജയൻ, സി.പി ഒമാരായ എം.കെ ഷിജു, എം.ആർ രമ്യ, ഒ. വാസു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Post a Comment

Previous Post Next Post