നരിക്കുനി: എട്ടുവയസ്സുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ മടവൂർ സ്വദേശിയായ പ്രതിയ്ക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. മടവൂർ ഒങ്ങോറമല സ്വദേശി ഗോവിന്ദൻകുട്ടി (58) യേയാണ് എട്ടുവർഷം കഠിന തടവിനും 50,000 രൂപയും പിഴയുമിട്ട് കോടതി ശിക്ഷിച്ചത്. കോഴിക്കോട് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി അമ്പിളി സി.എസിൻ്റെതാണ് ശിക്ഷാ വിധി. പിഴ അടച്ചില്ലെങ്കിൽ പ്രതി നാലു മാസം അധിക തടവും അനുഭവിക്കേണ്ടി വരും. റോഡിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയോടാണ് പ്രതി അതിക്രമം നടത്തിയത്.
കൊടുവള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനൂപ് എ.പിയാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടര്‍ന്ന് സബ് ഇൻസ്പെക്ടർ അഷറഫ് പി.കെ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ആർ.എൻ. രഞ്ജിത് ഹാജരായി. നടപടികൾ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു എം.സി ഏകോപിപ്പിച്ചു.