Trending

അമ്മയുടെ കൈയിൽ നിന്നും കിണറ്റിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.


കണ്ണൂര്‍: കണ്ണൂരില്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറില്‍ വീണ് മരിച്ചു. കണ്ണൂര്‍ കുറുമാത്തൂർ പൊക്കുണ്ടിയിൽ ജാബിറിൻ്റെയും മുബഷീറയുടെയും മകന്‍ അലനാണ് മരിച്ചത്. കുഞ്ഞ് എങ്ങനെ കിണറ്റില്‍ വീണു എന്നതില്‍ അവ്യക്തതയുണ്ട്. കൈയില്‍ നിന്ന് കുഞ്ഞ് അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് മുബഷീറ പറയുന്നത്.

ഇന്ന് രാവിലെ 9.40 ഓടെയായിരുന്നു സംഭവം. മുബഷീറയുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് കിണറ്റില്‍ വീണ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍തന്നെ കുഞ്ഞിനെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കുളിപ്പിക്കുന്നതിനായി കിണറിന്റെ ഭാഗത്തുകൊണ്ടുവന്നപ്പോള്‍ കുഞ്ഞ് വഴുതി അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് മുബഷീറ നാട്ടുകാരോട് പറഞ്ഞത്. തളിപ്പറമ്പ് പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി യുവതിയുടെ വിശദമായ മൊഴിയെടുക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Post a Comment

Previous Post Next Post