Trending

കൊയിലാണ്ടിയിലെ കടയിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.


കൊയിലാണ്ടി: കൊയിലാണ്ടി സികെജി ബിൽഡിംഗിലെ കടയിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇലക്ട്രിക് ഉപകരണങ്ങൾ റിപ്പയർ ചെയ്ത് നൽകുന്ന സിദ്ര എന്ന കടയിലാണ് സംഭവം. കടയുടമ ഷിജാദിനെയാണ് ഇന്ന് വൈകുന്നേരം 3.30 ഓടെ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കടയുടെ ഷട്ടർ പകുതി തുറന്ന നിലയിൽ കണ്ട് കടയിലെ തന്നെ ജീവനക്കാരൻ കയറി നോക്കിയപ്പോഴാണ് ഷിജാദിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഞായറാഴ്ച ആയതിനാൽ ഈ ബിൽഡിംഗിലെ മറ്റു കടകളെല്ലാം അവധിയായിരുന്നു. പോലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post