കുന്ദമംഗലം: കുന്ദമംഗലം പതിമംഗലത്ത് വീടുകളിൽ കവർച്ച. 1,92,000 രൂപയും സ്വർണവും നഷ്ടപ്പെട്ടു. പതിമംഗലം ചുലാം വയൽ അമ്പലപറമ്പിൽ സാത്താറിന്റെ വീട്ടിലും സമീപത്തെ ഉമ്മറിൻ്റെ വീട്ടിലുമാണ് മോഷണം നടന്നത്. സമീപത്തെ മറ്റൊരു വീടായ ഫാരിസിൻ്റെ വീട്ടിൽ മോഷണ ശ്രമവും നടന്നു. സത്താറിൻ്റെ വീട്ടിൽ നിന്നും 1,90,000 രൂപയും സ്വർണ്ണവും, ഉമ്മറിൻ്റെ വീട്ടിൽ നിന്നും 2000 രൂപയും ഒരു സ്വർണ വളയുമാണ് നഷ്ടമായത്. ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവം നടന്നത്.
ഗൾഫിൽ ജോലി ചെയ്യുന്ന സത്താറിന്റെ വീടിന്റെ പുറക് വശത്തെ വാതിലിൻ്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. വീട്ടിൽ കുടുംബങ്ങൾ ഉണ്ടായിരുന്നെങ്കിലും കള്ളൻ വിദഗ്ദമായി പണവും സ്വർണ്ണവുമായി കടന്ന് കളയുകയിരുന്നു. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പ്രാദമിക പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളിൽ മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.