കണ്ണൂര്‍: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ തിരയിൽപ്പെട്ട് മരിച്ചു. കര്‍ണാടക സ്വദേശികളായ അഫ്നാൻ, റഹാനുദ്ദീൻ, അഫ്റാസ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ മെഡിക്കൽ വിദ്യാർത്ഥികളായ സംഘം പ്രദേശത്തെ റിസോര്‍ട്ടില്‍ താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെയാണ് എട്ടു പേരടങ്ങുന്ന സംഘം കടലില്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെയാണ് മൂന്നുപേര്‍ തിരയില്‍പ്പെട്ടത്.
അഫ്റാസാണ് ആദ്യം തിരയിൽപ്പെട്ടത്. തുടർന്ന് മറ്റു രണ്ടുപേർ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. ഇരുവരെയും നാട്ടുകാരും മറ്റുള്ളവരും ചേര്‍ന്ന് കരയ്‌ക്കെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാധാരണയായി ആരും കടലിൽ കുളിക്കാനിറങ്ങാത്ത ഭാഗത്താണ് മെഡിക്കൽ വിദ്യാർത്ഥികൾ ഇറങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.