Trending

മാല മോഷണം ആരോപിച്ച് അതിഥി തൊഴിലാളിക്ക് പോലീസ് മർദ്ദനം; വ്യാജ പരാതിയെന്ന് മറ്റ് തൊഴിലാളികൾ.


തിരുവമ്പാടി: കൂടരഞ്ഞിയിൽ അഥിതി തൊഴിലാളിയെ പോലീസ് മർദ്ദിച്ചതായി പരാതി. മാല മോഷണം ആരോപിച്ച് അസം സ്വദേശി മൊമിനുൽ ഇസ്‌ലാമിനെ (24) മർദ്ദിച്ചുവെന്നാണ് പരാതി. കൂടരഞ്ഞി സ്വദേശി സജി മഴുവഞ്ചേരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ മർദ്ദിച്ചത്.

അതേസമയം, അതിഥി തൊഴിലാളിക്കെതിരെ സജി മഴുവഞ്ചേരി നൽകിയത് വ്യാജ പരാതിയെന്ന് മറ്റ് തൊഴിലാളികൾ ആരോപിച്ചു. അതിഥി തൊഴിലാളിക്കെതിരെ നൽകിയത് വ്യാജ പരാതിയാണ്. പരാതി നൽകിയ വീട്ടുടമ സജി തൊഴിലാളിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തി. ഇത് പുറത്ത് വരാതിരിക്കാനാണ് മോഷണക്കുറ്റം ആരോപിച്ചതെന്നും അവർ പറഞ്ഞു. സംഭവത്തിൽ പോലീസിനും ഗുരുതരമായ വീഴ്ച പറ്റിയെന്ന് ഇവർ പറഞ്ഞു.

Post a Comment

Previous Post Next Post