Trending

പേരാമ്പ്രയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം.


പേരാമ്പ്ര: പേരാമ്പ്ര കായണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി. ചൊവ്വാഴ്ച വൈകുന്നരം അഞ്ചു മണിയോടെയാണ് സംഭവം. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചതെന്ന് വിദ്യാർത്ഥി പോലീസിനോട് പറഞ്ഞു.

പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു. കളി കഴിഞ്ഞ് വരികയായിരുന്ന വിദ്യാർത്ഥിയോട് ബൈക്കിലെത്തിയ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്തു. എന്നാൽ കുട്ടി നിരസിച്ചതോടെ വലിച്ചുകയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ സമീപത്തൊരു ഓട്ടോറിക്ഷ എത്തിയതോടെ സംഘം ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പിടിവലിക്കിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്.

Post a Comment

Previous Post Next Post