Trending

ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ മരക്കൊമ്പ് തലയിൽ വീണ് വയോധികക്ക് ധാരുണാന്ത്യം.


കോഴിക്കോട്: പന്നിയങ്കരയിൽ ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ മരക്കൊമ്പ് തലയിൽ വീണ് വയോധിക മരിച്ചു. മായംപള്ളി മുത്താനം വീട്ടിൽ പരേതനായ ദാമോദരൻ സ്വാമിയുടെ ഭാര്യ ശാന്ത (75) ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ ആറു മണിക്ക് ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ കാഞ്ഞിര മരത്തിൻ്റെ കൊമ്പ് തലയിൽ വീഴുകയായിരുന്നു. ശബദം കേട്ട് ഓടിയെത്തിയ ബന്ധുക്കളും പരിസരവാസികളും വയോധികയെ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. 

ഉടനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ഗിരീഷ്, ഹരീഷ്, ശ്രീജ, ജീജ, മരുമക്കൾ: അനിത, ബിൽസി, പ്രേമരാജ്, സുതീഷ് ബാബു.

Post a Comment

Previous Post Next Post