Trending

വയറിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.


കുറ്റ്യാടി: കുറ്റ്യാടി കോവുക്കുന്നില്‍ പുതിയതായി നിര്‍മ്മിക്കുന്ന വീട്ടില്‍ വയറിംഗ് ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. കായക്കൊടി ഈച്ചക്കുന്നിലെ അഖിലേഷാണ് (27) മരിച്ചത്. ജോലിക്കിടെ ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

ഉടന്‍തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Post a Comment

Previous Post Next Post