Trending

വീട്ടിലെ വാൾഫാൻ കത്തി താഴെവീണു; പൊള്ളലേറ്റ് കിടപ്പുരോഗിയായ വയോധിക മരിച്ചു.


കോഴിക്കോട്: വീട്ടിലെ വാൾഫാൻ കത്തി താഴെവീണ് പൊള്ളലേറ്റ കിടപ്പുരോഗിയായ വയോധിക മരിച്ചു. കുറ്റ്യാടി വടയം സ്വദേശി ചുണ്ടേമ്മൽ പാത്തു (75) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഷോർട്ട് സർക്യൂട്ട് കാരണം തീപിടിച്ച ഫാൻ ഉരുകി ചുമരിൽ നിന്ന് വേർപെട്ട് കിടപ്പുമുറിയിലെ സോഫയിൽ പതിക്കുകയായിരുന്നു. സോഫക്ക് തീപിടിച്ച് അത് കിടക്കയിലേക്കും പടരുകയായിരുന്നു. 

പക്ഷാഘാതം വന്ന് അനങ്ങാനും സംസാരിക്കാനും കഴിയാതെ കിടക്കുകയായിരുന്ന പാത്തുവിന് മുറിയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. അപകടസമയത്ത് മക്കൾ വീടിന് പുറത്തായിരുന്നു. തീയുടെ ചൂടുകാരണം ജനൽ ഗ്ലാസ് പൊട്ടി പുറത്തേക്ക് പുകയുയരുന്നത് കണ്ട് അയൽക്കാരും മക്കളും ഓടിയെത്തി തീയണച്ച് പാത്തുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുറ്റ്യാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ഭർത്താവ്: പരേതനായ തെറ്റത്ത് അന്ത്രു. മക്കൾ: സാറ, ശരീഫ, മാമി, സഹീറ, മൊയ്തു (ദുബൈ), കുഞ്ഞമ്മദ്, ലതീഫ് ചുണ്ട (മുസ്ലിം യൂത്ത് ലീഗ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി സെക്രട്ടറി). മരുമക്കൾ: ആലി (വെള്ളമുണ്ട), ഫാസിൽ (തളീക്കര കാഞ്ഞിരോളി), അമ്മദ് (കടിയങ്ങാട് പുറവൂർ), ജസീൽ (പേരാമ്പ്ര), ജസീല, ഹസീന, ഹനീസ (മൂവരും വടയം).

Post a Comment

Previous Post Next Post