കൊടുവള്ളി: ആരാമ്പ്രം മദ്രസക്ക് സമീപം സ്വകാര്യ ബസ്സിടിച്ച് വയോധികയ്ക്ക് പരിക്ക്. ആരാമ്പ്രം ആത്തൂട്ടയിൽ സുബൈദ (67) യ്ക്കാണ് പരിക്കേറ്റത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന സുബൈദയെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ സുബൈദയുടെ തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്. റോഡിലേക്ക് തലയടിച്ച് വീണ വയോധികയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.