ഉള്ളിയേരി: ഉള്ളിയേരി പത്തൊൻപതാം മൈലിൽ കഴിഞ്ഞ ആഴ്ചയിലുണ്ടായ കാറ്റിൽ മറിഞ്ഞുവീണ തണൽ മരത്തിൻ്റെ തടികഷ്ണങ്ങൾ റോഡരികിൽ കൂട്ടിയിട്ടത് അപകട ഭീഷണിയാകുന്നു. റോഡ് നവീകരണത്തിൻ്റെ ഭാഗമായി ഇരുഭാഗത്തെയും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചുമാറ്റിയ സ്ഥലത്താണ് മറിഞ്ഞുവീണ തടികഷ്ണങ്ങളും ചില്ലകളും കൂട്ടിയിട്ടത്. ഇത് കച്ചവട സ്ഥാപനങ്ങൾക്കും കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു. വർഷങ്ങളായിട്ടും ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പുനർനിർമ്മിക്കാത്തതും യാത്രക്കാരെ വലയ്ക്കുന്നു.
സ്ഥിരം അപകടമേഖലയായ ഇവിടെ കൂട്ടിയിട്ട മരങ്ങൾ എടുത്തു മാറ്റണമെന്ന് ഉള്ളിയേരി പത്തൊൻപതാം മൈൽ മൈത്രി റസിഡൻസ് അസോസിയേഷൻ പ്രവർത്തകയോഗം അധികൃതരോട് ആവിശ്വപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് കെ.എം പ്രകാശൻ ഉള്ളിയേരി അദ്ധ്യക്ഷം വഹിച്ചു. എം.വി അരവിന്ദൻ, പി.കെ ഗംഗാധരൻ, എൻ.പി ഹേമലത, ഗോവിന്ദൻകുട്ടി ഉള്ളിയേരി, എം.പി രാജൻ, പി.പി ശാന്ത എന്നിവർ പ്രസംഗിച്ചു.