ആലപ്പുഴ: പുന്നപ്രയിൽ നിയന്ത്രണംവിട്ട കാറിടിച്ച് സൈക്കിളിൽ സഞ്ചരിച്ച വിദ്യാർത്ഥി മരിച്ചു. നീർക്കുന്നം വെളിപറമ്പിൽ അബ്ദുൽ സലാമിൻ്റെയും സമീനയുടെയും മകൻ മുഹമ്മദ് സഹിലാണ് (9) മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
അച്ഛന്റെ സഹോദരിയുടെ മകൾക്കൊപ്പം സൈക്കിളിൽ സഞ്ചരിക്കവേ പുന്നപ്ര ജംഗ്ഷനിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ആയിഷ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പുന്നപ്ര ജെ.ബി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച സഹൽ. സഹോദരി സഹല ഫാത്തിമ.