കാക്കൂർ: ചീക്കിലോട് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. മുഹമ്മദ് നിഹാലിനെ (19) യാണ് കാണാതായത്. കഴിഞ്ഞ സെപ്റ്റംബർ 23ന് കോഴിക്കോട് ജോലിക്ക് പോവുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ നിഹാൽ പിന്നീട് വീട്ടിലേക്ക് തിരികെയെത്തിയിട്ടില്ല.
ബന്ധുക്കളുടെ പരാതിയിൽ കാക്കൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ 9645151382 എന്ന നമ്പറിലോ അറിയിക്കണം.