Trending

വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട; കൊടുവള്ളി, തിരുവമ്പാടി സ്വദേശികളായ യുവതിയും യുവാവും അറസ്റ്റിൽ.


കല്പറ്റ: വയനാട് ലക്കിടിയിൽ മെത്താംഫിറ്റമിനുമായി യുവതിയും യുവാവും പിടിയിൽ. തിരുവമ്പാടി മാട്ടുമ്മൽ ശാക്കിറ എ.കെ (30), കൊടുവള്ളി മാനിപുരം വട്ടോത്തുപുറായിൽ മുഹമ്മദ് ശിഹാബ് വി.പി (42) എന്നിവരെയാണ് കല്പറ്റ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. റേഞ്ച് ഇൻസ്പെക്ടർ ശ്രീ.ജിഷ്ണു.ജിയുടെ നേതൃത്വത്തിൽ വൈത്തിരി ലക്കിടി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് 3.06 ഗ്രാം മെത്താംഫിറ്റമിനുമായി ഇരുവരും പിടിയിലായത്.

മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്ന് എക്സൈസ് സംഘം അറിയിച്ചു. ഇവർ ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച DL 3 CBM 8664 നമ്പർ ടൊയാട്ട അൾട്ടിസ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ.ടി, വൈശാഖ് വി.കെ, പ്രജീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിബിജ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ (ഗ്രേഡ്) അബ്ദുൾ റഹീം എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post