Trending

സ്വർണം പണയം വെച്ചതിനെ ചൊല്ലി തർക്കം; വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി പിതൃസഹോദരി.


ഇടുക്കി: ഇടുക്കി കമ്പംമ്മെട്ട് വയോധികനെ പിതൃസഹോദരി ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. നിരപ്പേക്കടയിൽ ഏറ്റപ്പുറത്ത് സുകുമാരനാണ് (64) മരിച്ചത്. ആക്രമണത്തിനിടെ ആസിഡ് വീണ് പരിക്കേറ്റ പിതൃസഹോദരി തങ്കമ്മ (84) ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. 

കോട്ടയം കട്ടച്ചിറ സ്വദേശിയായ തങ്കമ്മ രണ്ടാഴ്ച മുമ്പാണ് സുകുമാരന്റെ വീട്ടിലെത്തിയത്. സ്വർണാഭരണം പണയം വെച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സുകുമാരന്റെ മുഖത്ത് തങ്കമ്മ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് വിവരം. 

കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സുകുമാരനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിമദ്ധ്യേ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post