Trending

സൗദിയിൽ ഇഖാമ ഇല്ലാത്ത പ്രവാസികൾക്ക് ഫൈനൽ എക്സിറ്റ് ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷിക്കാം.


റിയാദ്: പുതിയ വിസയിൽ സൗദിയിലെത്തി നാളിതു വരെയായും തൊഴിൽ രേഖയായ ഇഖാമ ലഭിക്കാത്തവർക്കും, ഇഖാമ കാലാവധി അവസാനിച്ചവർക്കും ഫൈനൽ എക്സിറ്റ് ലഭിച്ച് രാജ്യത്തേനു പുറത്തേക്ക് പോകാൻ പുതിയ സൗകര്യമൊരുക്കി സൗദി മാനവ വിഭവശേഷി മന്ത്രാലയം. തൊഴിൽ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് എക്സിറ്റ് അപേക്ഷ സമർപ്പിക്കാനുള്ള അവസരമാണ് നൽകുന്നത്.

സാധാരണ ഇന്ത്യൻ എംബസി വഴിയാണ് ഇഖാമ ലഭിക്കാത്തവരും, ഇഖാമ കാലാവധി അവസാനിച്ചിട്ടും വിവിധ കാരണങ്ങളാൽ പുതുക്കാതെ പോയവർക്കും എക്സിറ്റ് രേഖകൾ ലഭ്യമാകുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നത്. പുതിയ ക്രമീകരണത്തിൽ ഇന്ത്യൻ എംബസി വഴിയുള്ള എക്സിറ്റ് നടപടികൾക്ക് പുറമെയാണ് പുതുതായി സൗദി തൊഴിൽ വകുപ്പ് ഓൺലൈൻ പോർട്ടലിലൂടെ ഫൈനൽ എക്സിറ്റ് കിട്ടുന്നതിനുള്ള അപേക്ഷ നൽകാനുള്ള സേവനം നൽകുന്നത്.

പ്രവാസി ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ എംബസി വഴിയുള്ള എക്സിറ്റ് നിയമ നടപടികൾ പൂർത്തിയാക്കുന്നതിൽ സാധാരണ ചില ഘട്ടങ്ങളിൽ മൂന്നു മുതൽ നാലു മാസത്തോളം കാലതാമസം നേരിടുന്നു. ലേബർ വകുപ്പിന്റെ ഓൺലൈൻ പോർട്ടലിലൂടെ സമർപ്പിക്കുന്ന ഫൈനൽ എക്സിറ്റ് അപേക്ഷ ഒട്ടും കാലതാമസം കൂടാതെ വളരെ വേഗം ലഭിക്കുന്നതായും ഫൈനൽ എക്സിറ്റ് ആവശ്യമുള്ളവർ ഈ ക്രമീകരണം ഉപകാരപ്പെടുത്തണമെന്നുമാണ് ദമാമിലെ മലയാളി പ്രവാസി സാമൂഹിക പ്രവർത്തകരും പറയുന്നത്.

Post a Comment

Previous Post Next Post