തൃശ്ശൂര്‍: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ വന്ദേഭാരത് ട്രെയിനില്‍ തൃശ്ശൂരിലെത്തിയതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. രജിസ്‌ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട പരിപാടിക്കായാണ് ഇന്ന് രാവിലെ മന്ത്രി തൃശ്ശൂരിൽ എത്തിയത്.
ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ജില്ലാ ആശുപത്രിയില്‍ നിന്ന് ഡോക്ടറെ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില പരിശോധിച്ചു വരികയാണെന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിക്കുന്ന വിവരം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.