കൊല്ലം: കരുനാഗപ്പള്ളിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം ആശ്രാമം സ്വദേശിനി ഗാര്‍ഗിദേവി (18) യാണ് മരിച്ചത്. കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
ഇന്ന് രാവിലെ കോളേജിലേക്ക് പോകാനായി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനിലെത്തിയ ശേഷം പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. ഈ സമയം പ്ലാറ്റ്‌ഫോമിലേക്ക് എത്തിയ എറണാകുളം കൊല്ലം മെമു ട്രെയിൻ തട്ടിയാണ് അപകടം സംഭവിച്ചത്.