നരിക്കുനി: നരിക്കുനി പടനിലം റൂട്ടിൽ വെള്ളാരംകണ്ടി താഴത്ത് കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി. 11 കെ.വി ലൈനിലേക്ക് വീണു വൈദ്യുതി വിതരണം മുടങ്ങി. അൽപ്പ സമയം ഗതാഗതം തടസപ്പെട്ടെങ്കിലും നരിക്കുനി ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. നരിക്കുനി കെഎസ്ഇബി ഓഫീസിലെ ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നു.
നരിക്കുനിയിൽ കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണു; വൈദ്യുതി മുടങ്ങി, ഗതാഗതം തടസ്സപ്പെട്ടു.
bywebdesk
•
0